ചായ നല്‍കാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മരുമകളെ ഭര്‍തൃമാതാവ് വെ,ട്ടിക്കൊ,ന്നു. കുണ്ടുങ്ങല്‍ സ്വദേശി റിജില (30) ആണ് കൊ,ല്ല,പ്പെട്ടത്. നിലമ്പൂരില്‍ ആണ് സംഭവം. ഭര്‍തൃമാതാവ് ശാന്തയെ (70) നിലമ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കേരളത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.രാവിലെ എഴുന്നേറ്റയുടന്‍ ശാന്ത ചായ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചായ നല്‍കാന്‍ വൈകിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രകോപിതയായ ശാന്ത വിറക് വെട്ടാന്‍ ഉപയോഗിക്കുന്ന ക,ത്തികൊണ്ട് റിജിലയെ വെ,ട്ടുകയുമായിരുന്നു. റിജിലയുടെ കുഞ്ഞുങ്ങ,ളുടെ മുന്നില്‍ വെച്ചാണ് ഈ ക്രൂ,രകൃ,ത്യം നടന്നത്. വീട്ടില്‍ മുന്‍പും നിരന്തരം കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ റിജിലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃ,തദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോ,ര്‍ട്ടത്തിനായി മാറ്റി. പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തി. പ്രതിയായ ശാന്തയെ നിലവില്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ചായ നല്‍കാന്‍ വൈകിയതിന് മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊന്നു ; ക്രൂര കൃത്യം മക്കളുടെ കണ്‍മുന്നില്‍.




