അന്ത്യോദയ എക്സ്പ്രസിനു നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

നീലേശ്വരം: സാധാരണക്കാര്‍ക്കു ഏറെ ആശ്വാസമാകേണ്ട പുതിയ അന്ത്യോദയ വാരാന്ത്യ എക്‌സ്പ്രസ് (16313/16314) സര്‍വീസിനു നീലേശ്വരത്തു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തു് . നീലേശ്വരം റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയാണ് നവോദയക്ക് സ്റ്റോപ്പനുവദിക്കാത്ത തി ല്‍ പ്രകടമാവുന്നതെന്നു നാട്ടുകാര്‍ പറയുന്നു. അത്യാവശ്യ സാഹചര്യങ്ങളിലും ദുരയാത്രക്കും മലയോരമേഖലകളിലെ സാധാരണക്കാര്‍ക്ക് പയ്യന്നുരോ കാഞ്ഞങ്ങാട്ടോ പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുമെന്നു നാട്ടുകാര്‍ പറയുന്നു ഇതുമൂലം മിക്ക ആളുകള്‍ക്കും കൃത്യ സമയത്തു ആ റെയില്‍വേ സ്റ്റേഷനുകളില്‍ എത്താന്‍ കഴുയാതെ വരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കു യാത്ര ചെയ്യാന്‍ കഴിയാതെ പോവുകയും ചെയ്യുന്നു. ഇത് ജനങ്ങളോടുള്ളഅക്ഷന്തവ്യമായ അവഗണന തന്നെയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ റൂട്ടില്‍ ഓടുന്ന ഈ ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വടക്കന്‍ മലബാറില്‍ പ്രതിഷേധം വ്യാപകമാകുമെന്നും സാംസ്‌കാരിക നഗരമെന്നും പ്രധാന വാണിജ്യ കേന്ദ്രമെന്നും അറിയപ്പെടുന്ന നീലേശ്വരത്തോടുള്ള റെയില്‍വേയുടെ ഈ ചിറ്റമ്മ നയത്തിനെതിരെ നാട്ടുകാരും യാത്രക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിച്ചു..
പയ്യന്നുരിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും പല എക്സ്പ്രസ് ട്രെയിനുകള്‍ക്കും നീലേശ്വരത്തു സ്റ്റോപ്പ് അനുവദിചിട്ടില്ല. മംഗളുരുവില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് റെയില്‍വേ പ്രഖ്യാപിച്ച പുതിയ പ്രതിവാര എക്സ്പ്രസിനു (16707/16708) നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. എന്നാല്‍ ഓരോ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ വരുമ്പോഴും ഈ സ്റ്റേഷനെ ബോധപൂര്‍വ്വം ഒഴിവാക്കുന്നത് വികസന മുരടിപ്പിന് കാരണമാകുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
യാത്രക്കാരുടെ ദുരിതം
നീലേശ്വരം നഗരസഭയ്ക്ക് പുറമെ കിഴക്കന്‍ മലയോര മേഖലയിലെ എട്ടോളം പഞ്ചായത്തുകലും അനുഭവിക്കുന്നു.ഈ പഞ്ചായത്തുകളുടെ ട്രെയിന്‍ യാത്രക്കുള്ള ഏക കവാടമാണ് നിലേശ്വരം സ്റ്റേഷന്‍. കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍, കോടോം ബേളൂര്‍, മടിക്കെ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഇവിടത്തെ ഭക്തര്‍ക്കും വ്യാപാരികള്‍ക്കും തമിഴ്നാടുമായി ബന്ധമുള്ളവര്‍ക്കും പുതിയ ട്രെയിന്‍ വലിയ ഉപകാരപ്രദമാകേണ്ടതായിരുന്നു. എന്നാല്‍ സ്റ്റോപ്പില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാഞ്ഞങ്ങാടോ പയ്യന്നുരിലോ പോകേണ്ടി വരുന്ന അവസ്ഥയാണ്. വിഷയത്തില്‍ എം.പിയുടെയും മറ്റ് ജനപ്രതിനിധികളുടെയും അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ പറയുന്നു.. വരും ദിവസങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശക്തമായ സമരപരിപാടികള്‍ നീലേശ്വരത്ത് സംഘടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Scroll to Top