എം ഡി എം എ പിടികൂടി ; യൂബര്‍ ടാക്‌സി ഡ്രൈവറായ കാര്യാമ്പലം സ്വദേശി പിടിയില്‍

തളിപ്പറമ്പില്‍ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയില്‍. ബംഗളൂരുവില്‍ യൂബര്‍ ടാക്‌സി ഡ്രൈവറായ പി മുഹമ്മദ് അഫ്രാസ്(23) ആണ് പിടിയിലായത്. 27.0712 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസും റൂറല്‍ എസ് പിയുടെ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ് ഐ നിതിന്‍, എസ് ഐ അസ്ബര്‍, ജി എസ് ഐ മുഹമ്മദ് അലി, എ എസ് ഐ ഷിജോ, എസ് സി പി ഒ രോജിത് വര്‍ഗീസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Scroll to Top