Home Sports ഇംഗ്ലണ്ടിനെ സ്പിന്‍ചുഴിയില്‍ വീഴ്ത്തി പാകിസ്ഥാന്‍, മൂന്നാം ടെസ്റ്റില്‍ 9 വിക്കറ്റ് ജയം

ഇംഗ്ലണ്ടിനെ സ്പിന്‍ചുഴിയില്‍ വീഴ്ത്തി പാകിസ്ഥാന്‍, മൂന്നാം ടെസ്റ്റില്‍ 9 വിക്കറ്റ് ജയം

by KCN CHANNEL
0 comment

റാവല്‍പിണ്ടി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാന് ഒമ്പത് വിക്കറ്റ് ജയം. ആദ്യ ടെസ്റ്റില്‍ തോറ്റ പാകിസ്ഥാന്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ ജയിച്ച് 2021നുശേഷം ആദ്യമായി നാട്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്പിന്നര്‍മാരായ സാജിദ് ഖാന്റെയും നോമാന്‍ അലിയുടെയും മികവിലാണ് പാകിസ്ഥാന്റെ പരമ്പരനേട്ടം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കയ പാകിസ്ഥാന്‍ വിജയലക്ഷ്യമായ 35 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്‌കോര്‍ ഇംഗ്ലണ്ട് 267, 112, പാകിസ്ഥാന്‍ 344, 37-1

24-3 എന്ന സ്‌കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 112 റണ്‍സിന് ഓള്‍ ഔട്ടായി.33 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് 26 റണ്‍സടിച്ചു. ബെന്‍ ഡക്കറ്റ്(12), ഗുസ് അറ്റ്കിന്‍സണ്‍(10), ജാക് ലീച്ച്(10) എന്നിവര്‍ മാത്രമാണ് റൂട്ടിനും ബ്രൂക്കിനും പുറമെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനായി രണ്ടക്കം കടന്നത്. പാകിസ്ഥാനുവേണ്ടി നോമാന്‍ അലി 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ സാജിദ് ഖാന്‍ 69 റണ്‍സിന് നാലു വിക്കറ്റെടുത്തു.

You may also like

Leave a Comment