;വളരെ തിരക്കുപിടിച്ച ജീവിതത്തില്‍ മാനസീക ഉല്ലാസത്തിന് ഗാര്‍ഡനിംഗ്,ഗാര്‍ഡന്‍ ഡിസൈന്‍ , ലാന്‍ഡ് സ്‌കേപ്പിംഗ് ,ചെടികളില്‍ ഗ്രാഫ്റ്റിങ്ങ്,ബഡിങ് , ലേയറിഗ് പരിശീലനം കൂടി നല്‍കിയുള്ള ഏകദിന ശില്പശാലയും പരിശീലനവും കാര്‍ഷിക കോളേജ് പടന്നക്കാട് ഓഡിറ്റോറിയത്തില്‍ ലയണ്‍സ് 318E ഡിസ്ട്രിക്ട് പദ്ധതിയായി ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.വി .രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് പരിസ്ഥിതി പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എന്‍ജിനീയര്‍ പി വി സുരേഷ്‌കുമാര്‍, ഡിസ്ട്രിക്ട് ട്രഷറര്‍ ചാക്കോ സി ജോസഫ് ,ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിമാരായ ഷാജി ജോസഫ്,ദിലീപ്കുമാര്‍,പി ഗംഗാധരന്‍, ദിലിപ് സുകുമാര്‍ ,കാര്‍ഷിക കോളേജ് പടന്നക്കാട് ഡീന്‍ ഇന്‍ ചാര്‍ജ് ഡോ. പി.കെ.മിനി,കമ്മ്യൂണിറ്റി സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കൃഷ്ണശ്രീ ,തൃക്കരിപ്പൂര് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.എന്‍ ശ്രീകണ്ഠന്‍, സെക്രട്ടറി പിവി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാല നയിച്ചത് ഡോ ബീല,പ്രൊഫസര്‍ & ഹെഡ് കമ്മ്യൂണിറ്റി സയന്‍സ്,കാര്‍ഷിക കോളേജ് വെള്ളായണി തിരുവനന്തപുരം ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ് ഡോ. ബീല കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലെ തെരഞ്ഞെടുത്ത ലയണ്‍സ് ക്ലബ് അംഗങ്ങളാണ് സെമിനാറിലും തുടര്‍ന്ന് നടന്ന പരിശീലനത്തിനും പങ്കെടുത്തത് .പരിശീലനത്തില്‍ പങ്കെടുത്തവര്‍ അവരവരുടെ ക്ലബുകളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ട്രെയിനര്‍മാര്‍മാരായി സമൂഹത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ ട്രെയിനിംഗ് കൊടുക്കുവാന്‍ കഴിവുള്ളവരായി ഓരോരുത്തരെയും മാറ്റുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യമെന്ന് ഉല്‍ഘാടകന്‍ എടുത്തുപറഞ്ഞു.
ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെമിനാറും പരിശീലനവും സംഘടിപ്പിച്ചു
34