മൊഗ്രാല്‍ പുത്തൂര്‍ : അതിഥി തൊഴിലാളി കുടുംബത്തിന് പെരുന്നാള്‍ സമ്മാനവുമായ് വാര്‍ഡ് മെമ്പര്‍. അടുത്തിടെ മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ താമസിക്കാന്‍ എത്തിയ അതിഥി തൊഴിലാളി കുടുംബം സാമ്പത്തിക പ്രയാസം നേരിട്ടിരുന്നു. ഇതു മൂലം മക്കള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനോ പെരുന്നാളിന് ഭക്ഷണം ഒരുക്കാന്‍ സാധനമില്ലാതെ ഈ കുടുംബം വിഷമിച്ചിരുന്നു.ഇതറിഞ്ഞ വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെര്‍സണുമായ മാഷിദ മുഹമ്മദ് പെരുന്നാള്‍ സമ്മാനവുമായി എത്തുകയായിരുന്നു.
അതിഥി തൊഴിലാളി കുടുംബത്തിന് പെരുന്നാള്‍ സമ്മാനവുമായ് വാര്‍ഡ് മെമ്പര്‍




