ഖത്തറിലെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കും ആശങ്ക; ?എല്‍പിജി വില ഉയരും?
ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഉല്‍പാദന കേന്ദ്രമായ റാസ് ലഫാന്‍ വ്യവസായ നഗരത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം വ്യാപാര രം?ഗത്തും വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് റാസ് ലഫാനിലെ ഗ്യാസ് ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഗ്യാസ് വിതരണത്തിന്റെ 20 ശതമാനവും ഈ കേന്ദ്രത്തില്‍ നിന്നാണ് നടക്കുന്നത്. ഇത് നീണ്ടുനിന്നാല്‍ ഇന്ത്യയിലേക്കുള്ള എല്‍പിജി, എല്‍എന്‍ജി വരവിനെ ബാധിച്ചേക്കാം.
വിതരണത്തില്‍ കുറവുണ്ടാകുന്നത് രാജ്യാന്തര മാര്‍ക്കറ്റില്‍ ഗ്യാസ് വില കുതിച്ചുയരാന്‍ കാരണമാകും. ഇന്ത്യ ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമായതിനാല്‍, പാചകവാതകത്തിനും മറ്റ് ഇന്ധനങ്ങള്‍ക്കും വില കൂടാന്‍ കാരണമാകും. 2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, ഖത്തറില്‍ നിന്ന് മാത്രം ഇന്ത്യ ഏകദേശം 27,000 കോടി രൂപ മൂല്യമുള്ള എല്‍പിജി ഇറക്കുമതി ചെയ്തിട്ടുണ്ട്. എല്‍പിജിക്ക് പുറമെ, പ്രകൃതിവാതകത്തിനായി 2024 ഫെബ്രുവരിയില്‍ ഇന്ത്യ ഖത്തറുമായി ഏകദേശം 6.5 ലക്ഷം കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് 2048 വരെ നീണ്ടുനില്‍ക്കുന്ന ഒന്നാണ്.
നിലവില്‍ ഇന്ത്യയില്‍ വലിയ രീതിയിലുള്ള പ്രതിസന്ധിയില്ലെങ്കിലും, ഖത്തറിലെ ഉല്‍പാദനം എത്ര വേഗത്തില്‍ പുനഃസ്ഥാപിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ പാചകവാതക ലഭ്യതയും വിലയും. മേഖലയില്‍ യുദ്ധസാഹചര്യം തുടരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഗ്യാസ് വില വര്‍ധിച്ചാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ബാധിക്കും.
ഇസ്രായേല്‍ തങ്ങളുടെ സൗത്ത് പാഴ്സ് ഗ്യാസ് പ്ലാന്റിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ക്കും ജീവഹാനിയോ പരിക്കുകളോ സംഭവിച്ചിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഖത്തര്‍ ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവിട്ടു.




