കേരളത്തിലും ഇടതുപക്ഷം അപ്രസക്തമാകും: പ്രശാന്ത് ഠാക്കൂര്‍

കാസര്‍ഗോഡ് : ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഇടത് പക്ഷം അപ്രസക്തമാകുമെന്ന് മഹാരാഷ്ട്രയിലെ പന്‍വേല്‍ എംഎല്‍എ
പ്രശാന്ത് ഠാക്കൂര്‍ പറഞ്ഞു. കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി ബൂത്ത് ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നതെന്നും 2004-ല്‍ ബിജെപി എംഎല്‍എ ആയ ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൂര്‍ണ്ണമായും അപ്രസക്തമായതായാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ എം.എല്‍. അശ്വിനി, ബിജെപി കോഴിക്കോട് മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സന്തോഷ് ജി. ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപാടി, കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ചന്ദ്രശേഖര്‍ ബി എന്നിവര്‍ സംസാരിച്ചു.

കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ എംഎല്‍ അശ്വിനിക്ക് സ്വീകരണം നല്‍കി.

Scroll to Top