നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 കാസറഗോഡ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയോഗിച്ച വിവിധ നിരീക്ഷകര്‍ കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് അധ്യക്ഷത വഹിച്ചു. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്സര്‍വറായി ജ്ഞാനേശ്വര്‍ കൊണ്ടിഭാവു ഖിലാരി ഐ എ എസ് നിയമസഭാ തിരഞ്ഞെടുപ്പ് 2026*. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ ജനറല്‍ ഒബ്സര്‍വറായ വിജയ് ബാലകൃഷ്ണ വാഗ്മര്‍ . ഐ എ എസ് ജില്ലയിലെ പോലീസ് ഒബ്സര്‍വറായഅശുതോഷ് കുമാര്‍ ഐ പി എസ്, കാസര്‍കോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറായ നിശാന്ത് അഗര്‍വാള്‍ ഐ ആര്‍ എസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറായ അജയ് കുമാര്‍ താഡിയഐ ആര്‍ എസ് എന്നിവരാണ്ജില്ലയിലെ വിവിധ നോഡല്‍ ഓഫീസര്‍മാരുടെയും വരണാധികാരികളുടെയും യോഗത്തില്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്തത്.ജില്ലയില്‍ നടന്നുവരുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ നിരീക്ഷകര്‍ സംതൃപ്തി രേഖപ്പെടുത്തി. വിവിധ മണ്ഡലങ്ങളിലെറിട്ടേണിംഗ് ഓഫീസര്‍മാര്‍
വിവിധ നോഡല്‍ ഓഫീസര്‍മാര്‍.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ , തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Scroll to Top