25 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം നല്‍കി എസ്.വൈ.എസ് സ്വാന്തനം
മൊഗ്രാല്‍ പുത്തൂര്‍: സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ് മൊഗര്‍ യൂണിറ്റ്.യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഈ സഹായം മാറി.
ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുന്ന പെരുന്നാള്‍ കിറ്റുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് കൈമാറിയത്. സമൂഹത്തില്‍ സഹോദരത്വവും കരുണയും വളര്‍ത്തുന്നതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ അബ്ദുല്‍ സലാം സഅദി മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് സാബിത് അല്‍ ഹികമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.നൗഫല്‍ സഖാഫി മൊഗര്‍,ഫാറൂഖ് അല്‍ ഹികമി,ജവാദ് അഹമ്മദ് റസ്വി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.ഭാവിയിലും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.




