Home Kasaragod ചെര്‍ക്കളം പള്ളിയാന്‍ കുഞ്ഞിച്ച തറവാട് സംഗമം ; ലോഗോ പ്രകാശനം ചെയ്തു

ചെര്‍ക്കളം പള്ളിയാന്‍ കുഞ്ഞിച്ച തറവാട് സംഗമം ; ലോഗോ പ്രകാശനം ചെയ്തു

by KCN CHANNEL
0 comment

ചെര്‍ക്കള : ചെര്‍ക്കളയിലെ പ്രശസ്ത തറവാട് കുടുംബമായ ചെര്‍ക്കളം പള്ളിയാന്‍ കുഞ്ഞിച്ച തറവാട് സംഗമം 2024 ഡിസംബര്‍ 24 ചൊവ്വാഴ്ച ചെര്‍ക്കളയില്‍ വെച്ച് വിവിധ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കായിക പരിപാടികളോടെ നടക്കും. 200 വര്‍ഷവും ഒന്‍പത് തലമുറയും കടന്നുപോയ കാല സഞ്ചാരത്തിലെ വര്‍ത്തമാനകാല തലമുറയിലെ 3500 പ്രതിനിധികളാണ് സംഗമത്തില്‍ പ്രതിനിധീകരിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത ‘സംഘം രൂപീകരിച്ചു. കുടുംബ സംഗമത്തിന്റെ ലോഗോ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി എ അഹമ്മദ് ഹാജി അസ്മസിനും ജനറല്‍ കണ്‍വീനര്‍ പി എ അബ്ദുല്ലക്കും കൈമാറി പ്രകാശനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി എ മുഹമ്മദ് പള്ളിന്റെടുക്കം, ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ഹാരിസ് തായല്‍ ചെര്‍ക്കള, അബ്ദുല്ല തായല്‍, ഇബ്രാഹിം ആദൂര്‍ , കെ സി, അഹമ്മദ് ഫൈസല്‍ പൈച്ചു ചെര്‍ക്കള , നൗഫല്‍ ചേരൂര്‍ എന്നിവര്‍ നേതൃത്വംസംബന്ധിച്ചു.

You may also like

Leave a Comment