വിദ്യാനഗര്‍: കോ – ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍കോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സഹകരണ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സംഘടന നേതാക്കളുമായി സഹകരണ മന്ത്രിയും പെന്‍ ബോര്‍ഡും നടത്തിയ ചര്‍ച്ചയിലെ ന്യായമായ അവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രധിഷേധിച്ചായിരുന്നു ധര്‍ണ നടത്തിയത്. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.എസ് പി.എ. ജില്ല പ്രസിഡന്റ് വൈ. എം.സി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ പി. ഭാസ്‌കരന്‍ നായര്‍, കെ.സി. ഇ.എഫ്. മുന്‍ ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ്കുമാര്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കൊപ്പല്‍ പ്രഭാകരന്‍ , എ. ഗംഗാധരന്‍ നായര്‍, കെ.കെ. തമ്പാന്‍ നായര്‍, പി.കെ വിനയകുമാര്‍, ദിനേശന്‍ മൂല കണ്ടം, കെ. ബാലകൃഷ്ണന്‍ നായര്‍, ഇ.വേണുഗോപാലന്‍, പി.ചന്ദ്രന്‍, സുകുമാരന്‍ ,ബാബു സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു.
കോ- ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ശശി സ്വാഗതം
കോ- ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ്ണ നടത്തി




