പിഡിപി കുമ്പള പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കുമ്പള: പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.
കുമ്പള പഞ്ചായത്തിലെ നാല് വാര്‍ഡുകളിലായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതായി കമ്മിറ്റി അറിയിച്ചു.
ഒമ്പതാം വാര്‍ഡില്‍ കൊടിയമ്മ അമ്മി ഉജാര്‍,
മൂന്നാം വാര്‍ഡില്‍ ഹനീഫ് ആരിക്കാടി,
പത്താം വാര്‍ഡില്‍ റസാക്ക് മുളിയടുക്കം ഇരുപതാം വാര്‍ഡില്‍ അഷ്റഫ് ബദ്രിയനഗര്‍
എന്നിവരാണ് പിഡിപിയുടെ സ്ഥാനാര്‍ത്ഥികള്‍.
യോഗം ഇസ്മായില്‍ ആരിക്കാടി ഉദ്ഘാടനം ചെയ്തു.
ബഷീര്‍ മുളിയടുക്കം അധ്യക്ഷനായിരുന്നു.
അഷ്‌റഫ് ബദ്രിയ നഗര്‍, സാദിക്ക് മുളിയടുക്കം, അമ്മി ഉജാര്‍, റസാഖ് മുളിയടുക്കം, അഷ്‌റഫ് ഉജാര്‍, ഖലീല്‍ കൊടിയമ്മ, മുഹമ്മദ് കുഞ്ഞി കൊടിയമ്മ, ഹനീഫ് ആരിക്കാടി, ഖാലിദ് ബംബ്രാണ, യൂസഫ് കൊടിയമ്മ, അബൂബക്കര്‍ കൊടിയമ്മ, അബ്ദുല്‍ റഹ്‌മാന്‍ ചൂരി തടുക്കം, അബ്ദുല്ല മൊഗ്രാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കുമ്പള പഞ്ചായത്തിലെ ശേഷിക്കുന്ന വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്ന് പിഡിപി നേതൃത്വസമിതി അറിയിച്ചു.

Scroll to Top