യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലെ റീഫണ്ടില്‍ പരിഷ്‌കാരങ്ങളുമായി റെയില്‍വേ

ന്യൂഡല്‍ഹി: കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ബോഡിങ് പോയിന്റ് നിയമങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് റെയില്‍വേ തീരുമാനം. ഏപ്രില്‍1നും 15നും ഇടയില്‍ ഘട്ടങ്ങളായി പുത്തന്‍ നിയമങ്ങള്‍ നടപ്പിലാക്കി തുടങ്ങുമെന്നാണ് അറിയിപ്പ്.

യാത്ര ആരംഭിക്കാന്‍ 72മണിക്കൂറിലധികം സമയമുള്ളപ്പോഴാണ് യാത്രികന്‍ കണ്‍ഫേമായ ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ മാക്സിമം തുക റീഫണ്ടായി ലഭിക്കും. എത്ര യാത്രികരുണ്ട് എന്നതിന് അനുസരിച്ച് ഫ്ളാറ്റ് കാന്‍സലേഷന്‍ ചാര്‍ജ് മാത്രമാകും ഈടാക്കുക. ഇനി 24മണിക്കൂറിനും 72മണിക്കൂറിനും ഇടയിലാണ് കണ്‍ഫര്‍മേഷന്‍ ലഭിച്ച ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതെങ്കില്‍ യാത്രാക്കൂലിയുടെ 25ശതമാനം ഈടാക്കും. മിനിമം ചാര്‍ജിനെ അടിസ്ഥാനമാക്കിയാകും തുക ഈടാക്കുന്നത്.

ട്രെയിന്‍ യാത്ര ആരംഭിക്കാന്‍ 24 മണിക്കൂറിനും എട്ടു മണിക്കൂറിനുമടിയിലുള്ള സമയം മാത്രമേയുള്ളുവെങ്കില്‍ 50 ശതമാനമാകും പിഴ. ഇനി എട്ടു മണിക്കൂറില്‍ താഴെ മാത്രമാണ് യാത്ര ആരംഭിക്കാനുള്ളതെങ്കില്‍ റീഫണ്ട് ഉണ്ടാവുകയുമില്ല. യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതെങ്കിലും റീഫണ്ട് ഉണ്ടാകില്ലെന്ന് ചുരുക്കം. അതേസമയം യാത്രക്കാര്‍ക്ക് ബോര്‍ഡിങ് സ്റ്റേഷന്‍ യാത്ര ആരംഭിക്കുന്നതിന് 30മിനിറ്റ് മുമ്പ് ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനും സജ്ജീകരിച്ചിട്ടുണ്ട്.യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലെ റീഫണ്ടില്‍ പരിഷ്‌കാരങ്ങളുമായി റെയില്‍വേ

ന്യൂഡല്‍ഹി: കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ബോഡിങ് പോയിന്റ് നിയമങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് റെയില്‍വേ തീരുമാനം. ഏപ്രില്‍1നും 15നും ഇടയില്‍ ഘട്ടങ്ങളായി പുത്തന്‍ നിയമങ്ങള്‍ നടപ്പിലാക്കി തുടങ്ങുമെന്നാണ് അറിയിപ്പ്.

യാത്ര ആരംഭിക്കാന്‍ 72മണിക്കൂറിലധികം സമയമുള്ളപ്പോഴാണ് യാത്രികന്‍ കണ്‍ഫേമായ ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ മാക്സിമം തുക റീഫണ്ടായി ലഭിക്കും. എത്ര യാത്രികരുണ്ട് എന്നതിന് അനുസരിച്ച് ഫ്ളാറ്റ് കാന്‍സലേഷന്‍ ചാര്‍ജ് മാത്രമാകും ഈടാക്കുക. ഇനി 24മണിക്കൂറിനും 72മണിക്കൂറിനും ഇടയിലാണ് കണ്‍ഫര്‍മേഷന്‍ ലഭിച്ച ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതെങ്കില്‍ യാത്രാക്കൂലിയുടെ 25ശതമാനം ഈടാക്കും. മിനിമം ചാര്‍ജിനെ അടിസ്ഥാനമാക്കിയാകും തുക ഈടാക്കുന്നത്.

ട്രെയിന്‍ യാത്ര ആരംഭിക്കാന്‍ 24 മണിക്കൂറിനും എട്ടു മണിക്കൂറിനുമടിയിലുള്ള സമയം മാത്രമേയുള്ളുവെങ്കില്‍ 50 ശതമാനമാകും പിഴ. ഇനി എട്ടു മണിക്കൂറില്‍ താഴെ മാത്രമാണ് യാത്ര ആരംഭിക്കാനുള്ളതെങ്കില്‍ റീഫണ്ട് ഉണ്ടാവുകയുമില്ല. യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതെങ്കിലും റീഫണ്ട് ഉണ്ടാകില്ലെന്ന് ചുരുക്കം. അതേസമയം യാത്രക്കാര്‍ക്ക് ബോര്‍ഡിങ് സ്റ്റേഷന്‍ യാത്ര ആരംഭിക്കുന്നതിന് 30മിനിറ്റ് മുമ്പ് ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനും സജ്ജീകരിച്ചിട്ടുണ്ട്.

Scroll to Top