കാസര്‍ഗോഡ്: ആരോഗ്യ – വിദ്യാഭ്യാസ – തൊഴില്‍ രംഗത്ത് വികസനപദ്ധതികള്‍ നടപ്പാക്കാതെ പിണറായി വിജയന്‍ സര്‍ക്കാര്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ വഞ്ചിച്ചെന്ന് കാസര്‍ഗോഡ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി പറഞ്ഞു. പുലിക്കൂര്‍ ഉന്നതിയില്‍ വോട്ടഭ്യര്‍ത്ഥനയും ചായ്‌പെ ചര്‍ച്ചയിലും പങ്കെടുക്കുകയായിരുന്നു അവര്‍.
വീടുകളില്‍ ശുദ്ധജലം ഉറപ്പാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതി, വയോജനങ്ങള്‍ക്കുള്ള ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഫലപ്രദമായി നടപ്പാക്കാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ ആണെന്നും അശ്വിനി ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ജില്ലാ സെക്രട്ടറിമാരായ സഞ്ജീവ പുലിക്കൂര്‍, വീണ അരുണ്‍ ഷെട്ടി, മഹേഷ്, അനില്‍ പക്കള, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനിതാ നായിക്, ജനപ്രതിനിധികളായ ചന്ദ്രന്‍, നവനീത് റൈ എന്നിവര്‍ സംസാരിച്ചു.




