എല്ലാം ഇംഗ്ലണ്ടിനു വേണ്ടി; ഐപിഎല്‍ കളിക്കാനില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് താരം, മൂന്നു വര്‍ഷം വിലക്ക് വരും

ന്യൂഡല്‍ഹി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റര്‍ ബെന്‍ ഡക്കറ്റ് ഐപിഎലില്‍നിന്ന് പിന്‍മാറി. താരലേലത്തില്‍ രണ്ടു കോടി രൂപയ്ക്ക് വിറ്റുപോയ ഡക്കറ്റ്, കെ.എല്‍. രാഹുലിനൊപ്പം ഓപ്പണിങ് ബാറ്ററാകുമെന്നായിരുന്നു പ്രതീക്ഷ അവസാന വട്ട ഒരുക്കങ്ങള്‍ക്കിടെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് ഡക്കറ്റിന്റെ പിന്‍മാറ്റമെന്നതാണു ശ്രദ്ധേയം. ഡല്‍ഹി ആരാധകര്‍ ക്ഷമിക്കണമെന്നും ഇംഗ്ലണ്ട് ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണു ശ്രമമെന്നുമാണ് ഡക്കറ്റ് വിശദീകരണമായി അറിയിച്ചത്..

അവസാന നിമിഷം പിന്‍മാറിയ താരത്തിന് മൂന്നു വര്‍ഷത്തെ വിലക്കു നേരിടേണ്ടിവരും. ‘വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഞാനെടുക്കുന്നത്. ഇംഗ്ലണ്ടിനായി കളിക്കുകയെന്നതായിരുന്നു ചെറുപ്രായം മുതല്‍ എന്റെ സ്വപ്നം ഇംഗ്ലിഷ് ക്രിക്കറ്റിനു വേണ്ടി എന്നാല്‍ കഴിയുന്നത് എല്ലാം ചെയ്യണം. അതിനായി ഇംഗ്ലണ്ടില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു..’-സമൂഹമാധ്യമത്തില്‍ ഡക്കറ്റ് കുറിച്ചു. പിന്‍മാറാനുള്ള തീരുമാനത്തില്‍ ഡല്‍ഹി ടീം മാനേജ്മെന്റിനോടും ആരാധകരോടും മാപ്പു പറയുന്നതായും ഡക്കറ്റ് അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനായി അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഡക്കറ്റിനു സാധിച്ചിരുന്നില്ല. ആഷസ് പരമ്പരയില്‍ 220 റണ്‍സാണ് താരം ആകെ നേടിയത്. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിനായി ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല. ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്താനാണ് ഡക്കറ്റ് ശ്രമിക്കുന്നത്. നോട്ടിങ്ങാംഷെയറിനു വേണ്ടി താരം കളിക്കാനിറങ്ങു . ജൂണ്‍ ആദ്യം ആരംഭിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം ഇംഗ്ലണ്ടിനായി കളിച്ചേക്കൂ… ഡക്കറ്റ് കളിക്കാത്തതിനാല്‍ ശ്രീലങ്കന്‍ ബാറ്റര്‍ പതും നിസംഗ ഡല്‍ഹിക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.

Scroll to Top