സ്ഥിരീകരിച്ച ടിക്കറ്റുകള്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ റീഫണ്ട് നിയമങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങള്‍ അനുസരിച്ച് ഷെഡ്യൂള്‍ ചെയ്ത പുറപ്പെടലിന് 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ യാത്രക്കാരന്‍ സ്ഥിരീകരിച്ച ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും. 8 മണിക്കൂറിനുള്ളില്‍ റദ്ദാക്കല്‍ നടത്തിയാല്‍ ടിക്കറ്റില്‍ റീഫണ്ട് നല്‍കില്ല.
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പുതിയ ടിക്കറ്റ് റീഫണ്ട് നിയമങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ നിയമം അനുസരിച്ച് ഷെഡ്യൂള്‍ ചെയ്ത പുറപ്പെടലിന് 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം കിഴിവ് ലഭിക്കും. എട്ട് മണിക്കൂറിനുള്ളില്‍ റദ്ദാക്കല്‍ നടത്തിയാല്‍ ടിക്കറ്റില്‍ റീഫണ്ട് നല്‍കില്ല എന്നതാണ് പ്രത്യേകത. 2026 ഏപ്രില്‍ ഒന്നിനും ഏപ്രില്‍ 15നും ഇടയില്‍ ഘട്ടം ഘട്ടമായി പുതുക്കിയ നിയമങ്ങള്‍ റെയില്‍വേ നടപ്പിലാക്കും.




