സന്ദീപ് വാര്യര്‍ക്കും രവി കുളങ്ങരക്കും കേസുകള്‍; മുസ്തഫ ക്ലീന്‍

തൃക്കരിപ്പൂര്‍: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരുടെ പേരിലുള്ളത് ആറു കേസുകള്‍. ഇതില്‍ നാലെണ്ണത്തില്‍ പിഴയടച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി വി കുളങ്ങരക്കെതിരെ പെരിന്തല്‍മണ്ണ പൊലിസ് വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തത് സോളാര്‍ പാനലിനുവേണ്ടി പണം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്. വി.പി.പി മുസ്തഫക്കെതിരെ നിലവില്‍ കേസുകളില്ല.
സന്ദീപ് വാര്യര്‍ക്കെതിരായ രണ്ടു കേസുകളില്‍ ചാര്‍ജ് ഷീറ്റ് നല്‍കി വിചാരണയിലാണ് ഭാരതീയ ന്യായസംഹിതയിലെ കോവിഡ് പ്രോട്ടോകോള്‍ ലംഘനം അനധികൃത സംഗലംചേരല്‍, ബോധപൂര്‍വം കലാപം സൃഷ്ടിക്കല്‍ മാനനഷ്ടം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍. സൈബര്‍ പൊലീസ്, മലപ്പുറം, നാട്ടുകല്‍, എറണാകുളം സെന്‍ട്രല്‍ പത്തനംതിട്ട, മണ്ണാര്‍ക്കാട്. എം.ആര്‍.എ മാര്‍ഗ് പൊലിസ് സ്റ്റേഷനുകളിലാണ് കേസുകള്‍.

Scroll to Top