എന്‍.എച്ച് അന്‍വറിന്റെ പത്താം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രിക്ക് കേരള വിഷന്‍ 25 ലക്ഷം രൂപ വില വരുന്ന ആംബുലന്‍സ് നല്‍കും.ഇത് സംബന്ധിച്ച എഗ്രിമെന്റ് തയ്യാറാക്കി.
നീലേശ്വരം:നീലേശ്വരം താലൂക്ക് ആശുപത്രിക്ക് കേരളാവിഷന്‍ 25 ലക്ഷം രൂപ വില വരുന്ന ആംബുലന്‍സ് നല്‍കും. ഈ വര്‍ഷത്തെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ചാണ് എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് വഴി ആംബുലന്‍സ് നല്‍കുന്നത്. കേരള വിഷന്‍ അധികൃതരും ആശുപത്രി വികസന സമിതി അധികൃതരും ചേര്‍ന്ന് ഇത് സംബന്ധിച്ച എഗ്രിമെന്റ് തയ്യാറാക്കി. ഇന്ത്യന്‍ കേബിള്‍ ടിവിക്ക് അമൂല്യ സംഭാവനകള്‍ സമ്മാനിച്ച കാസര്‍കോട് ജില്ലക്കാരനായ എന്‍.എച്ച് അന്‍വറിന്റെ പത്താം ചരമ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ആംബുലന്‍സ് നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിന് കൈമാറും.ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.സതീശന്‍, പൊതുമരാമത്ത് വികസന സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഇ.കെ. ചന്ദ്രമതി,ആശുപത്രി സൂപ്രണ്ട് സോനു.ബി.നായര്‍, ഡോ. വി. സുരേശന്‍, നഗരസഭ കൗണ്‍സിലര്‍മാരായ എ.വി.സുരേന്ദ്രന്‍, അനീഷ് . ഇ , കേരള വിഷന്‍ ഡയരക്ടര്‍ എം. ലോഹിതാക്ഷന്‍, ചഒ അന്‍വര്‍ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷുക്കൂര്‍ കോളിക്കര,കമ്പനി സെക്രട്ടറി കെ.എസ്. ഷിനു, കേരള വിഷന്‍ പി.ആര്‍.ഒ എസ് ഷിജു, ഹോസ്പിറ്റല്‍ ക്ലര്‍ക്ക് രജ്ഞിത്ത്.കെ.പി.
ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




