എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് ഹോട്ടലുകള്‍ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി


റസ്റ്ററന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം

ന്യൂഡല്‍ഹി: എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് എല്‍പിജി ചാര്‍ജ്, ?ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ റസ്റ്ററന്റുകള്‍ക്ക് ബില്ലില്‍ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സം?രക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പ് കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാര്‍ക്ക് 1951 നമ്പരില്‍ ബന്ധപ്പെടാം

Scroll to Top