വോട്ടുറപ്പിക്കാന്‍ ഓടാം; ഏപ്രില്‍ നാലിന് കുറ്റിക്കോല്‍ മുതല്‍ കുണ്ടംകുഴി വരെ മിനി മാരത്തോണ്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് ജില്ലയെ ഉണര്‍ത്താന്‍ ‘സ്വീപ്’ ഒരുക്കുന്ന മിനി മാരത്തോണ്‍ വരുന്നു. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ (SVEEP) ഭാഗമായാണ് ഏപ്രില്‍ നാലിന് വൈകുന്നേരം മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്നിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. കുറ്റിക്കോല്‍ മുതല്‍ കുണ്ടംകുഴി വരെയുള്ള പാതയില്‍ വൈകുന്നേരം 3.30-ന് കായികപ്രേമികളും വോട്ടര്‍മാരും തിരഞ്ഞെടുപ്പ് ആവേശവുമായി അണിനിരക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബേഡഡുക്ക സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം. ഗുലാബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വീപ് നോഡല്‍ ഓഫീസര്‍ രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് ചൂട് ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് ഈ മാരത്തോണിലൂടെ ലക്ഷ്യമിടുന്നത്. ബേഡകത്ത് നിന്ന് ആരംഭിക്കുന്ന ഓട്ടം കുണ്ടംകുഴിയിലാണ് സമാപിക്കുക.

Scroll to Top