രാജ്യത്ത് ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അഭ്യൂഹം തള്ളി കേന്ദ്രം


ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം
രാജ്യത്ത് ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അഭ്യൂഹം തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും കോവിഡ് കാലത്തെപ്പോലെ ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം. ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്രമന്ത്രി ഹര്‍ദീപ് പൂരിയാണ് അഭ്യൂഹങ്ങള്‍ തള്ളി രംഗത്തെത്തിയത്. അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അദേഹം പറഞ്ഞു. ലോക്ഡൗണ്‍ പരിഗണിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ഇത്തരം സമയങ്ങളില്‍ സമ്യമനം പാലിച്ച് ഒരുമിച്ച് നില്‍ക്കണമെന്നും കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് പൂരി വ്യക്തമാക്കി.

Scroll to Top