കാഞ്ഞങ്ങാട്. ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ജി.യു.പി. സ്‌കൂളിന്റെ 80 -ാം വാര്‍ഷികാഘോഷം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. അഷ്‌റഫ് കുറ്റിക്കോല്‍ നിര്‍വഹിച്ചു. വാര്‍ഷികാഘോത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘കണ്ടത്തില്‍സ്‌കൂള്‍” എന്ന ഓര്‍മ്മപുസ്തകം സംഘാടകസമിതി ചെയര്‍മാന്‍ കെ കെ ജാഫറിന് നല്‍കി പ്രകാശനം നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ ഭാസ്‌കരന്‍ പേക്കടം പുസ്തുക പരിചയം നടത്തി.പി.ടി.എ പ്രസിഡണ്ട സലീം. പി, മദര്‍ പി.ടി.എ പ്രസിഡണ്ട് സമീറ. കെ. എച്ച്, എസ്. എം. സി ചെയര്‍മാന്‍ മിഹ്‌റാബി, എച്ച്. കെ. അബ്ദുളള, പ്രകാശന്‍. ഏ.വി, ഡോ. മുഹമ്മദ് ഫാരിസ്, മധു പ്രദിയത്ത്, പ്രജിത.പി.വി എന്നിവര്‍ സംസാരിച്ചു.
പൂര്‍വ്വാധ്യാപക സംഗമം ഏ.വി. നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ. കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു. മോളി കുട്ടി ടീച്ചര്‍, ഭാസ്‌കരന്‍ പേക്കടം, കൊടക്കാട് നാരായണന്‍, അംബികടീച്ചര്‍, വിജയശ്രീ. കെ.കെ, ഏ.വി. സുരേഷ്, ദീപ, പ്രസീത, രമാദേവി, സുനിത.കെവി, മനീഷ. ടി, മനോജ്. കെ, ജലജകുമാരി, ഫാത്തിമ, എന്നിവര്‍ സംസാരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സി.കെ വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഭാസ്‌കരന്‍പേക്കടം അധ്യക്ഷത വഹിച്ചു. ഖാലിദ്. എം. കെ. നൗഷാദ്.ടി,നൗഷീബ. എല്‍.എല്‍, വിജി സുരേഷ് എന്നിവര്‍ സംസാരിച്ചു.




