വേറിട്ട അനുഭവമായി സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

കാസര്‍കോട് : ജി യു പി എസ് മൊഗ്രാല്‍പുത്തൂരിലെ 2017-18 വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു. പൂര്‍ണമായും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് നടത്തിയ ഇലക്ഷന്‍ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. ഒറ്റ ക്ലിക്കില്‍ ഫലപ്രഖ്യാപനം നടത്താനുതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ട് നടത്തിയ ഇലക്ഷന്‍ കുട്ടികളില്‍ ജനാധിപത്യബോധം വളര്‍ത്താന്‍ സഹായകമായിതീര്‍ന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് സമാനമായ രീതിയില്‍ തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുകൊണ്ട് നടത്തിയ ഇലക്ഷന്‍ കുട്ടികള്‍ക്ക് വിജ്ഞാനപ്രദവും ജിജ്ഞാസയുണര്‍ത്തുന്നതുമായിരുന്നു. ഇലക്ഷന്‍ 90% പോളിങ് രേഖപ്പെടുത്തി. അധ്യപകരായ സതീഷ്‌കുമാര്‍, നന്ദകുമാര്‍, രക്ഷിത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

KCN

more recommended stories