ബൈക്കില്‍ കടത്തുകയായിരുന്ന 96 കുപ്പി മദ്യം പിടികൂടി

ബദിയടുക്ക: ബൈക്കില്‍ കടത്തുകയായിരുന്ന 96 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടിച്ചു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ബദിയടുക്ക എസ്.ഐ. കെ.ആര്‍ അമ്പാടി, എ.എസ്.ഐ. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ബാഡൂര്‍ അജ്ജിഗുമേരിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് രണ്ട് പേര്‍ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് 2 ബോക്സുകളിലാ ക്കി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. 180 മില്ലിയുടെ 96 കുപ്പി മദ്യമാണ് പിടിച്ചത്.

KCN

more recommended stories