നടിക്കെതിരായ പരാമര്‍ശം: പിസി ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരമാര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസെടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു.

നടിക്കെതിരെ പിസി ജോര്‍ജ്ജ് തുടര്‍ച്ചയായി അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുക്കാന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിര്‍ശിക്കുകയാണ് ജോര്‍ജ്ജ് ചെയ്തത്. കമ്മീഷന് തന്നെ തൂക്കിക്കൊല്ലാനാകില്ലെന്നും സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്നുമായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം. എന്നാല്‍ ജോര്‍ജ്ജിന്റെ വിരട്ടല്‍ തങ്ങളോട് വേണ്ടന്ന് കമ്മീഷനും തിരിച്ചടിച്ചു.
ഇന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും ജോര്‍ജ്ജ് കമ്മീഷനെതിരെ വിമര്‍ശനം ഉയര്‍ത്തി. ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും ഇതുപറയുന്ന തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെമിനിസ്റ്റുകള്‍ക്കും കൊച്ചമ്മമാര്‍ക്കും മാത്രമല്ല, സ്ത്രീകള്‍ക്കും ആത്മാഭിമാനം ഉണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

KCN

more recommended stories