ദിലീപ് ജയില്‍ മോചിതനായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും ജലിയിന് പുറത്ത് ഒരുക്കിയിരുന്നു.

ആരാധകര്‍ ലഡു വിതരണം ചെയ്തും ദിലീപിന്റെ വലിയ കട്ടൗട്ടില്‍ മാലയിട്ടും സന്തോഷം പങ്കിട്ടു. നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍ ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ പ്രമുഖരും ജയിലിന് മുന്നിലെത്തിയിരുന്നു.
>5:09 ജാമ്യ ഉത്തരവിന്റെ പകര്‍പ്പുമായി അഭിഭാഷകന്‍ ജയിലിലേക്ക്
>5:10 ദിലീപിന്റെ സഹോദരന്‍ അനൂപ് ജയിലിന് മുന്നില്‍
>5:19 ദിലീപ് ജയിലിന് പുറത്തേക്ക്
>5:21 വന്‍ ജനാവലിയുടെ അകമ്പടിയോടെ ദിലീപ് വാഹനത്തില്‍ വീട്ടിലേക്ക്

KCN

more recommended stories