മഞ്ചേശ്വരം താലൂക്ക് പാര്‍ട്ടിയിലുള്ള എല്ലാ പോളിങ് ബൂത്തുകളിലും നീണ്ട ക്യൂ കാണപ്പെട്ടു

മഞ്ചേശ്വരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മഞ്ചേശ്വരത്തെ വിവിധ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. കുഞ്ചത്തൂര്‍, ഉദ്യാവര, മഞ്ചേശ്വരം, ഉപ്പള, തുടങ്ങി മഞ്ചേശ്വരം താലൂക്ക് പാര്‍ട്ടിയിലുള്ള എല്ലാ പോളിങ് ബൂത്തുകളിലും നീണ്ട ക്യൂ കാണപ്പെട്ടു.

ചുട്ടുപൊള്ളുന്ന വെയിലിലും വോട്ടര്‍മാര്‍ വിയര്‍പ്പ് തുടച്ച് ചൂട് സഹിച്ച് വോട്ട് രേഖപ്പെടുത്തി.

കേരളത്തിലെ ആദ്യത്തെ പോളിങ് സ്റ്റേഷനായ കുഞ്ചത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1, 2, 3 ബൂത്തിലും വോട്ടര്‍മാരുടെ ക്യൂ കാണപ്പെട്ടു. എന്നാല്‍ ഒട്ടുമിക്ക പോളിങ് ബൂത്തുകളിലും നടപടികള്‍ മന്ദഗതിയിലായതിനാല്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ മണിക്കൂറുകളോളം വോട്ടര്‍മാര്‍ കാത്തുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ഭിന്നശേഷിക്കാര്‍, രോഗികള്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ സ്വന്തം വാഹനത്തിലും വീല്‍ചെയറിലും എത്തി വോട്ട് രേഖപ്പെടുത്തി. കേരളത്തിലെ ആദ്യത്തെ പോളിങ് ബൂത്തടക്കം ഒട്ടുമിക്ക പോളിങ് ബൂത്തുകളിലും ദാഹമകറ്റാന്‍ അധികൃതര്‍ ജലസംവിധാനം ഒരുക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

വെള്ളിയാഴ്ചയായതിനാല്‍ ജുമാ നിസ്‌കാരത്തിന് വേണ്ടി നേരത്തെ വോട്ട് ചെയ്യുന്നതിനായി എല്ലാ പോളിംഗ് ബൂത്തുകളിലും രാവിലെ തന്നെ മുസ്ലീങ്ങളുടെ നീണ്ട ക്യൂ കാണപ്പെട്ടു.

കാസര്‍ഗോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി അവരുടെ സ്വന്തം ബൂത്തായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബൂത്ത് 43 ല്‍ (ശ്രീ വാണി വിജയ എ. യു. പി സ്‌കൂള്‍, അടുക്കളെകട്ടെ, കൊഡ്‌ല മൊഗറു) വോട്ട് രേഖപ്പെടുത്തി. ഭര്‍ത്താവ് ശശിധരയ്ക്ക് ഒപ്പമായിരുന്നു അശ്വിനി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

 

KCN

more recommended stories