കാസര്‍കോട് സബ് കോടതി വജ്ര ജുബിലി ആഘോഷം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : കാസര്‍കോട് സബ് കോടതിയുടെ വജ്ര ജുബിലി സംഘാടക സമിതി ഓഫീസ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ജഡ്ജ് മനോഹര്‍ കിണി അദ്ധ്യക്ഷത വഹിച്ചു. അഡിഷണല്‍ ജില്ലാ ജഡ്ജ്മാരായ ശശികുമാര്‍, സാനു പണിക്കര്‍, സബ് ജഡ്ജ് പി ടി മധുസൂദനന്‍, മജിസ്ട്രേറ്റ് ശ്രീജ ജനാര്‍ദ്ദനന്‍, സബ് ജഡ്ജ് ഫിലിപ്പ് തോമസ്, അഡ്വകേറ്റ്മാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ എന്‍ അശോക് സ്വാഗതവും രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു

KCN

more recommended stories