ഇന്ദിരാനഗറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം

ചെങ്കള: ഇന്ദിരാനഗറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. ശനിയാഴ്ച പുലര്‍ച്ചെയാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ ഷട്ടര്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. കുറച്ചുസാധനങ്ങള്‍ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയതായി വിവരമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ചാ ശ്രമമുണ്ടായതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം ഇതു സംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

KCN

more recommended stories