അബൂബക്കര്‍ കുറ്റിക്കോലിന് ഉപഹാരം നല്‍കി

അബൂദാബി: ബിസിനസ് മേഖലയിലെ മികച്ച സേവനത്തിന് ഫ്രാന്‍സില്‍ നിന്നും ക്യൂന്‍ വിക്ടോറിയ ബിസിനസ് അവാര്‍ഡ് നേടിയ സൈഫ് ലൈന്‍ എം.ഡി അബൂബക്കര്‍ കുറ്റിക്കോലിന് അബൂദാബി കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഉപഹാരം നല്‍കി. പ്രസിഡന്റ് ശരീഫ് പള്ളത്തടുക്ക മൊമെന്റോ കൈമാറി. ജില്ലാ നേതാക്കളായ അഷ്റഫ് മീനാപ്പീസ്, ഇസ്മായില്‍ ഉദിനൂര്‍, ശിഹാബ് തളങ്കര, സത്താര്‍ കുന്നുങ്കൈ, ഉസ്മാന്‍ ബെള്ളിപ്പാടി, നൗഷാദ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories