വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി യാത്രാപാസ് നേടിയ യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് : വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി യാത്രാപാസ് നേടിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബന്തടുക്ക മാനടുക്കത്തെ ജയ്‌മോനെതിരെയാണ് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വ്യാജ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജയ്‌മോന്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കുകയായിരുന്നു.എന്നാല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് മനസ്സിലായി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അംഗപരിമിതരുടെ ആനുകൂല്യങ്ങള്‍ വ്യാപകമായി തട്ടിയെടുക്കുന്നതായി നേരത്തേ പരാതി ഉണ്ടായിരുന്നു. വ്യാജമായി ഉണ്ടാക്കുന്ന രേഖകളുപയോഗിച്ച് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കുന്ന രേഖകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാറില്ല. തിരക്കുകള്‍ക്കിടയില്‍ വേണ്ടത്ര പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ ജില്ലയില്‍ നിരവധിയാളുകള്‍ അംഗപരിമിതരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്.

KCN

more recommended stories