മഞ്ഞപ്പിത്തം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക: മഞ്ഞപ്പിത്തംബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ ശ്രുതി(17)യാണ് മരിച്ചത്. കുമ്പള പ്രണവ് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മൂക്കംപാറയിലെ വെങ്കിടേഷിന്റെയും കലാവതിയുടേയും മകളാണ്.
26നാണ് ശ്രുതിയെ മഞ്ഞപ്പിത്തം ബാധിച്ച് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന ശ്രുതി ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. സഹപാഠിയുടെ മരണം കൂട്ടുകാരെ ദുഃഖത്തിലാഴ്ത്തി.
അച്ഛന്‍ വെങ്കിടേഷ് കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ ദീര്‍ഘകാലം ബസ് ഡ്രൈവറായിരുന്നു. ഇപ്പോള്‍ ലോറി ഡ്രൈവറായി ജോലിചെയ്യുന്നു.
അമ്മ കലാവതി സ്വകാര്യ അടക്കാഫാക്ടറിയിലെ തൊഴിലാളിയാണ്. സഹോദരങ്ങള്‍: അവിനാഷ്, ഹര്‍ഷിത.

KCN

more recommended stories