വയനാട് ചുരത്തില്‍ പാര്‍ക്കിങ് നിരോധനം

കോഴിക്കോട്: വയനാട് ചുരത്തില്‍ അടിവാരം മുതല്‍ ലക്കിടി വരെ വാഹന പാര്‍ക്കിങ്ങിന് ബുധനാഴ്ച മുതല്‍ നിരോധനം. ചുരത്തിലെ ഒമ്പതാം വളവില്‍ വ്യൂ പോയന്റില്‍നിന്ന് അരകിലോമീറ്റര്‍ അകലെ ലക്കിടിയില്‍ വാഹന പാര്‍ക്കിങ്ങിനായി സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വ്യൂ പോയന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്നുവരാം. മാലിന്യനിക്ഷേപം തടയല്‍, പരസ്യബോര്‍ഡുകള്‍, അനധികൃത നിര്‍മാണം എന്നിവ ഒഴിവാക്കല്‍, റോഡ് സുരക്ഷ എന്നിവക്കുള്ള കര്‍ശന നിര്‍ദേശം ജില്ല കലക്ടര്‍ യു.വി. ജോസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തേ നല്‍കിയിരുന്നു.ഭാരം കൂടിയതും അനുവദനീയമായ ഭാരത്തിലും കൂടുതല്‍ കയറ്റി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും പരിശോധിക്കും. ചുരത്തില്‍ വാഹനങ്ങള്‍ക്ക് അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ പി.പി. കൃഷ്ണന്‍ കുട്ടി, എന്‍.കെ. അബ്രഹാം എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories