മാതൃക പ്രവര്‍ത്തനതിനും മികച്ച പ്രകടനത്തിനും സര്‍വാന്‍സ് ചൗക്കിയുടെ സ്‌നേഹാദരവ്

കാസര്‍കോട് : പിഞ്ചു കുഞ്ഞിന്റെ ജിവനുമായി പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും അതിവേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെക്ക് എത്തിച്ച കേരളത്തിന്റെ ആദരവ് നേടിയ ആബുലന്‍സ് ഡ്രൈവര്‍ തമീം അടുക്കത്ത്ബയിലിനും, ചെറുപ്രായത്തില്‍ പരിശുദ്ധ ഖുര്‍ഹാന്‍ മനഃപാഠമാക്കി ചൗക്കി നാടിന് തന്നെ അഭിമാനമായി മാറിയ മുഹമ്മദ് സഹദിനും, സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി നാലാം തവണയും അറബിക്ക് പദ്യം ചൊല്ലലിലും മാപ്പിളപ്പാട്ടിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദലി സിനാനും സര്‍വ്വാന്‍സ് ചൗക്കിയുടെയും സര്‍വ്വാന്‍സ് ജി സി സി കമ്മിറ്റിയുടെയും ഉപഹാരം നല്‍കി. ചടങ്ങില്‍ ജംഷി മുപ്പ അദ്ധ്യക്ഷത വഹിച്ചു. സിറാജ് കെ കെ പുറം സ്വാഗതവും പറഞ്ഞു പരിപാടിയില്‍ ചുപ്പി , ഇച്ചു , മഷുദ്,അത്തു , ആഷിക്ക്, സൗക്കു, റശാദ്, അയ്യു, മന്‍ച്ചു, ആബി, സിനാന്‍, സുല്‍പ്പു, സുല്‍ത്താന്‍, ബാസി, ഷുഹൈബ്, സിനാന്‍ എന്നിവര്‍ പങ്കെടുത്തു ജസാര്‍ നന്ദിയും പറഞ്ഞു

KCN

more recommended stories