വിരണ്ടോടിയ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

തൃശൂര്‍ : ഗുരൂവായൂര്‍ അമ്പലത്തില്‍ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ശ്രീകൃഷ്ണന്‍ എന്ന കൊമ്പന്റെ കുത്തേറ്റ പാപ്പാന്‍ പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) ആണ് മരിച്ചത്. രാവിലെ ശീവേലിക്കിടെയാണ് മുന്ന് ആനകള്‍ ഇടഞ്ഞത്. ശ്രീകൃഷ്ണന്‍ എന്ന കൊമ്പനാണ് ആദ്യം ഇടഞ്ഞത്. ഏഴേകാലോടെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിനു സമീപം എത്തിയപ്പോള്‍ ആന പാപ്പാനെ കുത്തുകയായിരുന്നു. ഗുരുതര പരുക്കുകളേറ്റ സുഭാഷിനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം. മൂന്ന് ആനകളാണ് വിരണ്ടോടിയത്. ശ്രീകൃഷ്ണന്‍ ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രവികൃഷ്ണ, ഗോപീകണ്ണനന്‍ എന്നീ കൊമ്പന്‍മാര്‍ പരിഭ്രമിച്ചോടി. പേടിച്ചോടിയ രണ്ടുപേര്‍ക്ക് വീണുപരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിരണ്ടോടിയ ആനകളെ പിന്നീട് തളച്ചു.

KCN

more recommended stories