തുമ്പി ഗവേഷകന്‍ സി ജി കിരണ്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ പ്രകൃതി നിരീക്ഷകനും തുമ്പി ഗവേഷകനുമായിരുന്ന സി ജി കിരണ്‍(40) അന്തരിച്ചു. തിട്ടമംഗലം മയൂരത്തില്‍ സി എസ് ഗോപി(റിട്ട. സൂപ്രണ്ടിങ് എന്‍ജിനീയര്‍)യുടെയും കെ ജി ഗിരിജയും മകനാണ്. ‘കേരളത്തിലെ തുമ്പികള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ‘പൊന്‍മുടി നിഴല്‍ തുമ്പി’ എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തിയതും കിരണ്‍ ആണ്.

ഭാര്യ: നിത്യ സി എന്‍, മകന്‍: ആദിത്യ കിരണ്‍. സഹോദരന്‍: സി ജി അരുണ്‍( ജി ഐ ഇ ഹോംസ്). സഞ്ചയനം ഡിസംബര്‍ 31ന് രാവിലെ എട്ടിന് സ്വഗൃഹത്തില്‍വച്ച്.

KCN

more recommended stories