ചൂതാട്ടം: രണ്ടിടങ്ങളിലായി 4 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട 4 പേരെ അറസ്റ്റു ചെയ്തു. രണ്ടിടങ്ങളിലായാണ് 4 പേരെ അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് പൊലീസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഹൊസങ്കടി, ആനക്കല്ല് ബസ്സ്റ്റാന്റിന് സമീപം ഉദ്യാവാറിലെ ഇബ്രാഹിം (37), ചക്കി ഗുഡ്ഡെയിലെ പ്രജ്വല്‍(23) എന്നിവരെയും, തലപ്പാടിയില്‍ നിന്ന് പൊസോട്ടിലെ കുമാര ബി എച്ച് (54), പാവൂര്‍ ഗേര്‍ക്കട്ടയിലെ അബ്ദുള്‍ ജബ്ബാര്‍ (58) എന്നിവരെയുമാണ് പിടികൂടിയത്. രണ്ടിടങ്ങളില്‍ നിന്നായി 1798 രൂപ പിടിച്ചു.

KCN

more recommended stories