ലൈബ്രറികള്‍ക്കുള്ള ഫര്‍ണീച്ചര്‍ പദ്ധതി: വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ലൈബ്രറികള്‍ക്കുള്ള ഫര്‍ണീച്ചര്‍ എന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ മജീദ്, മഞ്ചേശ്വരം താലൂക് ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ എസ് നാരായണ ഭട്ട്, പൈവളികെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാരതി ജെ ഷെട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ ആര്‍ ജയാനന്ദ, ഹസീന കെ, സദാശിവ, സപ്രീന, സായിറബാനു, മിസ്ബാന, പ്രസാദ് റൈ, സവിത ബാളിക, പ്രദിപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ആഫീസര്‍ നന്ദി പറഞ്ഞു.

KCN