സാമ്പത്തിക ബാധ്യതയ്ക്ക് കാരണം മാറിമാറി വന്ന സര്‍ക്കാര്‍ നയങ്ങള്‍: കെ.എസ്.ആര്‍.ടി.സി

കൊച്ചി: മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നയങ്ങളാണ് കോര്‍പ്പറേഷന് സംഭവിച്ച സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യാത്രാ സൗജന്യങ്ങളാണ് സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്നതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പെന്‍ഷന്‍ നല്‍കുന്നത്. അത് കൊണ്ട് തന്നെ ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഉന്നയിച്ചത്.

KCN

more recommended stories