രാജധാനി കൂട്ടക്കൊല: പ്രതികള്‍ക്ക് 17 വര്‍ഷം കഠിനതടവും ഇരട്ട ജീവപര്യന്തവും

തൊടുപുഴ: സംസ്ഥാനത്തെ നടുക്കിയ രാജധാനി ലോഡ്ജ് കൂട്ടക്കൊല കേസില്‍ മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ശിക്ഷ വിധിച്ചു. കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവര്‍ക്കാണ് പതിനേഴു വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും കോടതി ശിക്ഷ വിധിച്ചത്.

2015 ഫെബ്രുവരി 12 അടിമാലയില്‍ ലോഡ്ജ് നടത്തിപ്പുകാരനായ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതിയുടെ വിധി.

കൊലപാതകത്തിനും കവര്‍ച്ചക്കും നല്‍കിയ ഇരട്ട ജീവപര്യന്തം കൂടാതെ 17 വര്‍ഷത്തെ കഠിന തടവും 15,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പിഴയടക്കാത്ത പക്ഷം ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. കര്‍ണാടകത്തിലേയ്ക്ക് കടന്ന പ്രതികളെ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്റെയും സിഐ സജി മാര്‍ക്കോസിന്റെയും നേതൃത്വത്തിലുളള പോലീസ് സംഘമാണ് പിടികൂടിയത്.

ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താണ് കോടതി വിധി. കര്‍ണ്ണാടക ജയിലിലേക്കു മാറ്റണമെന്ന പ്രതികളുടെ ആവശ്യവും കോടതി അനുവദിച്ചില്ല. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു പ്രൊസിക്യൂഷന്‍ അപ്പീല്‍ നല്‍കും.

KCN

more recommended stories