സുമനസ്‌ക്കര്‍ കൈകോര്‍ത്തു; അസീസിന്റെ കുടുംബം പുതിയ വീട്ടിലേക്ക്

ഉപ്പള: അഞ്ചു പിഞ്ചുമക്കളേയും ഭാര്യയേയും അനാഥരാക്കി മരണപ്പെട്ടു പോയ മള്ളങ്കൈ അസീസിന്റെ കുടുംബത്തിന് വേണ്ടി സുമനസ്‌ക്കര്‍ കൈകോര്‍ത്ത് നിര്‍മ്മിച്ച വീട് 2018 ജനുവരി 13 ശനിയ്‌ഴ്ച്ച വൈകുന്നേരം 4 മണിക്ക് മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാക്ക് ഉദ്ഘാടനം നിര്‍വ്വഹിക്കും.

5 സെന്റ് സ്ഥലമടക്കം ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്ത്രിതിയില്‍ 15 ലക്ഷം രൂപ ചിലവഴിച്ചാണ് മനോഹരമായ വീട് നിര്‍മ്മിച്ചത്. ക്യാന്‍സര്‍ രോഗം ബാധിച്ച് ഏറെ കഷ്ടപ്പെടുകയായിരുന്ന അസീസിന്റെ ദയനീയ ജീവിതം ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. ഇടുങ്ങിയ വാടകമുറിയില്‍ അഞ്ചുമക്കളും ഭാര്യയും മാതാപിതാക്കുളുമടക്കം ദുരിത ജീവിതം നയിക്കുന്നതിനിടിയിലാണ് അസീസിനെ ക്യാന്‍സര്‍ രോഗം തേടിയെത്തിയത്.
അസീസിന്റെ ദയനീയ കഥ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള സുമനസ്‌ക്കരും, നാട്ടുകാരും അസീസിനെ സഹായിക്കുവാനായി മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ സഹായം എത്തിച്ചേര്‍ന്ന് വീടൊരുങ്ങുന്നതിന് മുമ്പേ അസീസിനെ മരണം തട്ടിയെടുത്തു.
അസീസ് മരണപ്പെട്ടതോടെ അനാഥരായ കുടുംബത്തിന് തണലൊരുക്കാന്‍ ‘ഉപ്പള കിഡ്നി ഫൗണ്ടേഷന്‍’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ മുന്നോട്ടുവരികയായിരുന്നു.
വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച പണം സ്വരൂപിച്ച് അതിവേഗം അവര്‍ വീട് പണി പൂര്‍ത്തിയാക്കി. മുപ്പത്തി ഒമ്പതര ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് വന്നത്. അതില്‍ പതിനഞ്ചു ലക്ഷം രൂപയില്‍ വീട് നിര്‍മ്മിച്ചു. അഞ്ചു മക്കള്‍ക്കുവേണ്ടി ആറു സെന്റ് സ്ഥലം വീതം 18 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങി. ബാക്കി വരുന്ന തുക നിത്യവരുമാനത്തിന് വേണ്ടി ചിലവഴിക്കുമെന്ന് കാസര്‍കോട് പ്രസ്സ് ക്ലബ് കോണ്‍ഫ്രന്‍സില്‍ വെച്ച് ചെയര്‍മാന്‍ അബു തമാം, കണ്‍വീനര്‍ മെഹമൂദ് കൈകമ്പ എന്നിവര്‍ അറിയിച്ചു. കോട്ട അബ്ദുല്ല, റൈഷാദ് ഉപ്പള, സൈനുദ്ദീന്‍ അട്ക്ക,അബൂ മണ്ണംകുഴി, ഹസ്സന്‍ ബസ്താന്‍ എന്നിവര്‍ പങ്കെടുത്തു.
നാട് ഒന്നടങ്കം കൈകോര്‍ത്ത നന്മയാണ് അസീസിന്റെ വീട്. അവര്‍ പുതിയ വീട്ടിലേക്ക് കാലെടുത്തുവെക്കുന്നത് നാടിന്റെയും, കാരുണ്യ പ്രവര്‍ത്തകരുടെയും ആഹ്ലാദനിമിഷമായി മാറും.

KCN

more recommended stories