ഫെബ്രുവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം : മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിലേയ്ക്ക്. അടുത്ത മാസം ഒന്നുമുതലാണ് അനിശ്ചിതകാല സമരത്തിന് തുടക്കമാകുന്നത്. ഇതിനുമുന്നോടിയായി ഈ മാസം 24ന് സെക്രട്ടറിയറ്റിനു മുന്നില്‍ ബസുടമകള്‍ രാപ്പകല്‍ സമരം നടത്തും. മൂന്നു വര്‍ഷം മുമ്ബാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്. അതുകൊണ്ട് നിരക്ക് വര്‍ധന വേണമെന്നു ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സമരം

KCN

more recommended stories