പ്ലാസ്റ്റിക് കവര്‍ നിരോധനം ത്വരിത ഗതിയിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധന നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഇതിനായി സ്വീകരിച്ച നടപടികള്‍ ഈ മാസം 22 നകം അറിയിക്കണമെന്ന് കോടതി കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.ശബരിമലയിലും ഏതാനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നിരോധമുണ്ടെന്നും സംസ്ഥാന വ്യാപകമായി നിരോധനത്തിന് നടപടി ഇല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം

KCN