സൗജന്യ ചികിത്സ പദ്ധതികള്‍ പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ ചികിത്സ പദ്ധതി നിര്‍ത്തലാക്കുന്നു. ചികിത്സ പദ്ധതികളുടെ ഭാഗമായി സ്വകാര്യ ആശുപത്രിക്ക് സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ, ആര്‍.എസ്.ബി.വൈ, ഇ.സി.എച്ച്.എസ് പോലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ നിന്നാണ് മാര്‍ച്ച് 31 മുതല്‍ ആശുപത്രികള്‍ പിന്മാറുന്നത്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

സൗജന്യ ചികിത്സ പദ്ധതി നടപ്പിലാക്കിയതില്‍ നൂറ് കോടിയിലധികം രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളതെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വര്‍ദ്ധിച്ച് വരുന്ന ചെലവുകള്‍ താങ്ങാനാകാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ശമ്ബള വര്‍ദ്ധനവും ജി.എസ്.ടിയും സര്‍ക്കാര്‍ ഫീസുകളിലുള്ള വര്‍ദ്ധനവും കാരണം ആശുപത്രികള്‍ നടത്തികൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ചികിത്സാ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. 960ഓളം വരുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ ചേര്‍ന്നാണ് പുതിയ തീരുമാനം എടുത്തത്.

KCN

more recommended stories