മഞ്ചേശ്വരത്ത് ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പൊസോട്ട് സത്തിയടുക്കത്തെ പരേതനായ കെ ടി അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആഇശ (40), ആഇശയുടെ മൂന്നു വയസുള്ള ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നു പോയ ഉടനെ പാളം മുറിച്ചു കടക്കുമ്പോള്‍ മംഗളൂരു ഭാഗത്തു നിന്നും മറ്റേ ട്രാക്കിലൂടെ കടന്നു വന്ന എഞ്ചിന്‍ തട്ടിയാണ് അപകടം. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

KCN

more recommended stories