സംസ്ഥാനത്ത് ഇന്നു സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ല. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റല്‍ സേവനദാതാക്കളുടെ ഉയര്‍ന്ന പ്രദര്‍ശനനിരക്കിനെതിരെയാണ് തിയറ്ററുകള്‍ അടച്ചിട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

കേരളത്തോടൊപ്പം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും തിയറ്റര്‍ അടച്ചിടും. മാര്‍ച്ച് രണ്ടു മുതല്‍ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാനാണു തീരുമാനം. ഇതിനോടു പിന്തുണ പ്രഖ്യാപിച്ചാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ അടച്ചിടുന്നത്.

KCN

more recommended stories