ആദ്യമായി വനിത ദിനത്തിന്റെ മധുരം നുണഞ്ഞ് പരവനടുക്കം മഹിളാമന്ദിരത്തിലെ അന്തേവാസികള്‍

കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പോലീസ്, കാസര്‍കോട് റോട്ടറി ക്ലബ്, ജില്ലാ ഗൈനക്കോളജി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ലോക വനിത ദിനാചാരണവും സൗജ്യ മെഡിക്കല്‍ ക്യാമ്പും പരവനടുക്കം മഹിളാമന്ദിരത്തില്‍ വച്ചു നടന്നു. കാസര്‍കോട് അസി. സൂപ്രണ്ട് ഓഫ് പോലീസ് വിശ്വനാഥ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഡി സി ആര്‍ ബി ഡി വൈ എസ് പി ജെയ്‌സണ്‍ കെ എബ്രഹാം, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ദിനകര്‍ റായ്, മഹിള മന്ദിരം പരവനടുക്കം സൂപ്രണ്ട് ബിന്ദു .കെ കെ, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഹിം, ജനമൈത്രി സി ആര്‍ ഒ രാജീവന്‍ കെ പി വി, എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പിന് ഡോ. ഉഷ മേനോന്‍, ഡോ. വിദ്യ സുരേഷ് ബാബു, എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യമായി വനിത ദിനാഘോഷത്തില്‍ പങ്കെടുത്ത അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും അന്തേവാസികളുടെ അവശ്യങ്ങള്‍ മാനിച്ച് മാര്‍ച്ച് 10-ാം തീയ്യതി വസ്ത്രങ്ങളും സൗജന്യ കിറ്റും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അന്തേവാസികളുടെ ഉന്നമനത്തിനായി കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനും തീരുമാനമായി

KCN

more recommended stories