പടന്നക്കാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ചു

പടന്നക്കാട്: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വളഞ്ഞുവെച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അനീസിന് മതിയായ ഹാജര്‍ നല്‍കിയില്ല എന്നാരോപിച്ചാണ് പ്രിന്‍സിപ്പാള്‍ പുഷ്പജയെ ഖരാവോ ചെയ്തത്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനീസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ചികിത്സാ രേഖകളും ഹാജരാക്കിയതിനാല്‍ വകുപ്പ് മേധാവി ഹാജര്‍ രേഖപ്പെടുത്തിയെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഖരാവോ ചെയ്തത്. എന്നാല്‍ ക്ലാസിലിരിക്കാത്ത വിദ്യാര്‍ത്ഥിക്ക് ഹാജര്‍ നല്‍കാനാവില്ലെന്നും ഇതൊരു കീഴ്വഴക്കമാക്കിയാല്‍ ക്ലാസിലിരിക്കുന്ന കുട്ടികള്‍ പ്രതിഷേധമുണ്ടാക്കുമെന്നതിനാലാണ് ഹാജര്‍ നല്‍കാത്തതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി.

KCN

more recommended stories