കേരളത്തിലെ ആദ്യ ഐഎസ് കേസ്: പ്രതി യാസ്മിന്‍ കുറ്റക്കാരി, ഏഴുവര്‍ഷം തടവ്

കൊച്ചി :കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ ഐഎസ് ഇസ്‌ലാമിക് സ്റ്റേറ്റ് കേസില്‍ വിധി. കാസര്‍കോട് സ്വദേശികളെ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രത്തില്‍ എത്താന്‍ സഹായിച്ചെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനാണു കോടതി ശിക്ഷ വിധിച്ചത്. യാസ്മിന്‍ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി ഇവര്‍ക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കേരളാ പൊലീസാണു യാസ്മിനെ അറസ്റ്റു ചെയ്തത്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ ഭീകരസംഘടനയില്‍ അംഗങ്ങളാക്കാന്‍ വിദേശത്തേക്കു കടത്തിയെന്നാണ് യാസ്മിനെതിരായ കേസ്. കാബൂളിലുള്ള ഭര്‍ത്താവ് അബ്ദുല്ല റഷീദിനടുത്തേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. യാസ്മിന് എതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ദുരൂഹസാഹചര്യത്തില്‍ കാസര്‍കോട് തൃക്കരിപ്പൂരില്‍നിന്നു കാണാതായവരില്‍ ഉള്‍പ്പെട്ട അബ്ദുല്‍ റാഷിദ് അബ്ദുല്ലയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണസംഘം പറയുന്നു.

കേരളത്തില്‍ കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലായി മാസങ്ങളോളം താമസിച്ചിരുന്ന യാസ്മിന്‍, സംസ്ഥാനത്തെ പ്രശസ്ത സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുമായി പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. യാസ്മിന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. കാസര്‍കോട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു റാഷിദിനെ ഒന്നാം പ്രതിയായും യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി യാസ്മിനെ രണ്ടാംപ്രതിയുമായാണ് കേസെടുത്തത്. പിടിയിലാകുമ്പോള്‍ 70,000 രൂപയും 620 ഡോളറും യാസ്മിന്റെ പക്കല്‍നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

KCN

more recommended stories